Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher

അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ സം​ഭ​വം; സ്കൂ​ൾ മാ​നേ​ജ​ർ​ക്കെ​തി​രെ​യും കേ​സ്

കൊ​ല്ലം: നെ​ടു​വ​ത്തൂ​രി​ല്‍ ചു​രി​ദാ​ര്‍ ധ​രി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​ക്കെ​തി​രെ കേ​സ്.

നെ​ടു​വ​ത്തൂ​ര്‍ ഈ​ശ്വ​ര​വി​ലാ​സം ഹൈ​സ്‌​കൂ​ളി​ലെ മാ​നേ​ജ​ര്‍ സു​രേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തെ, അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കൂ​ടാ​തെ, ഇ​യാ​ളെ മാ​നേ​ജ്‌​മെ​ന്‍റ് സ്‌​കൂ​ളി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ സെ​ക്യൂ​രി​റ്റി​യെ മാ​ത്രം പ്ര​തി ചേ​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി മാ​നേ​ജ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റോ​ട് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് ദി​വ​സം മു​മ്പ് കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ര്‍ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. എ​സ്. സി​ന്ധു എ​ന്ന അ​ധ്യാ​പി​ക​യെ​യാ​ണ് ത​ട​ഞ്ഞ​ത്.

മാ​നേ​ജ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ട​ഞ്ഞ​തെ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും സി​ന്ധു​വും പ​റ​ഞ്ഞി​രു​ന്നു. ത​ട​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​ധ്യാ​പി​ക ഗേ​റ്റി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​ധ്യാ​പി​ക ചു​രി​ദാ​ര്‍ ധ​രി​ച്ച് സ്‌​കൂ​ളി​ലെ​ത്തി​യ​ത്. നേ​രി​ട്ട​ത് ക​ടു​ത്ത അ​പ​മാ​ന​മാ​ണെ​ന്നും നീ​തി ല​ഭി​ക്കും വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ധ്യാ​പി​ക പ​റ​ഞ്ഞി​രു​ന്നു.

Kerala

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു; കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌.

പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ ആ​ന്ത്രോ​പോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച്ച​റാ​ണ് ര​മി​ത. മാ​ഹി ബൈ​പ്പാ​സി​ലെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ര​മി​ത സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം  മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

Latest News

Up